ഉത്തരവാദിത്വമുള്ളവൾ
ഇപ്പോൾ നിരവധി വർഷങ്ങളായി, എന്റെ റീസെർച്ച് ഏരിയ സ്ത്രീ പഠനമാണ്. അതുകൊണ്ട് തന്നെ ഈ ടോപിക്കിന്റെ സ്കോപിൽ വരുന്ന കൊച്ചുവർത്താനങ്ങളിലും, സ്നേഹസംവാദങ്ങളിലും പോലും ഞാൻ ശ്രദ്ധചെലുത്താറുണ്ട്. സാഹിത്യം, സംസ്കാരം, സമൂഹം, സിനിമകൾ, പരസ്യങ്ങൾ എന്നിവയിലെല്ലാം സ്ത്രീ എങ്ങനെ സ്ഥിതിചെയ്യുന്നുവെന്ന് ഞാൻ ശ്രദ്ധിക്കാറുണ്ട്. അവർക്ക് അനുവദിച്ച ആ സ്പേസ് പഠിക്കുമ്പോൾ പുരുഷാധിപത്യത്തെയും അതിന്റെ നിരവധി ഷയ്ഡ്കളെയും ഒഴിവാക്കാൻ കഴിയില്ല. ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യം സ്ത്രീകളുടെ മനസ്സുകളിൽ പോലും പതിഞ്ഞിരിക്കുന്നു. ഭാഷ, ഉത്സവങ്ങൾ, മതങ്ങൾ, ഫാഷൻ എല്ലാത്തിലും ഈ ആധിപത്യം കാണാം. പുരുഷാധിപത്യത്തിന്റെ സ്വീകാര്യത കൂടുതലും വീട്ടമ്മമാരിലും വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകളിലുമാണ് കണ്ടുവരുന്നത്. തൊഴിലധിഷ്ഠിതമായ സ്ത്രീകളിലും, വിദ്യാഭ്യാസം കൂടിയവരിലും കണ്ടുവരുന്നത് ഈ മേധാവിത്വത്തിന്റെ വെവ്വേറെ പ്രതീകങ്ങളാണ്. പുരുഷനെ അനുയോജ്യനായി സ്വീകരിക്കുക എന്നതാണ് ഈ സജ്ജീകരണത്തിന്റെ ആദ്യ പോരായ്മ. അവനു അനുസരിച്ച് പരിസ്ഥിതിയെ തിരിക്കുക, അവനും അവന്റെ ലോകത്തിനും വേണ്ടി കഷ്ടപ്പാട് അനുഭവിക്കുകയൊ അവർക്കായി സ്വയം മറന്ന് സേവനം അനുഷ്ഠിക്കുകയൊ ചെയ്യുക എന്നിവ ഇതിൽ പെടുന്നതാണ്. പുരുഷാധിപത്യ ലോകത്തിനനുസരിച്ച് വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ തമാശയാണ്. വിവാഹിതയായ സ്ത്രീയെ അറിയിക്കുന്നതിനായി വിവാഹ താലി, സിന്ധൂരം, എളിമയുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കുന്നത് പുരുഷാധിപത്യ മേധാവിത്വം നിർമ്മിച്ച ഒരു പരിമിതിയാണ്. വ്യത്യസ്ത മതങ്ങളും ഇത് സ്ഥിരീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഒരു കുട്ടിയെ പ്രസവിക്കുന്നതും വളർത്തുന്നതും ഈ ലോകം സ്ത്രീകൾക്ക് മാത്രം മാറ്റിവച്ച കാര്യങ്ങളാണ്. എന്നിരുന്നാലും കുട്ടിയെ വളർത്തിയതിനുശേഷവും, പിതാവ് കുടുംബപ്പേരിലൂടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നു.
ഒരു സ്ത്രീ അറിഞ്ഞോ അറിയാതെയോ ഈ മേധാവിത്ത സംസ്കൃതിയിൽ പങ്കെടുക്കുമ്പോഴാണ് ഈ മേധാവിത്വത്തിന്റെ മൂടൽമഞ്ഞ് അപകടകരമായ രൂപം പ്രാപിക്കുന്നത്.
ഉദാഹരണത്തിന്,
വസ്ത്രധാരണത്തിന്റെ അഭാവം മൂലമാണ് ബലാത്സംഗം നടക്കുന്നത് എന്ന് ഒരു സ്ത്രീ പറയുമ്പോൾ ഈ മേധവിത്ത സംവിധാനo ചിറകുകൾ വീഷിപറക്കുകയാണ്.
കുറച്ച് സ്ത്രീകൾ എല്ലായ്പ്പോഴും മാറിനിൽകാറാണ് പതിവ്.
ഈ സ്ത്രീകൾ ചിലപ്പോൾ പുരുഷാധിപത്യത്തിന്റെ അതേ ഭാഷ സംസാരിക്കും
"ചെമ്മീൻ തുള്ളിയാൽ ചാട്ടിയോളം" എന്നൊക്കെ പറയുന്ന നമ്മുടെ വല്യമ്മമരെയും അയല്‌ക്കരെയും നമുക്കറിയാം അല്ലേ...അവർ ഈ സംവിധാനത്തിന് അറിയാതെ ചുക്കാൻ പിടിക്കുകയാണ് എന്ന് ഓർമിപ്പിക്കുന്നു.
പുരുഷാധിപത്യ ഈ തരംഗങ്ങളെ ഒരു സ്ത്രീയെന്ന നിലയിലെങ്കിലും നമുക്ക് വിശകലനം ചെയ്യാം.
-- എന്ന് സസ്നേഹം, ഉത്തരവാദിത്വമുള്ളവൾ

Comments
Post a Comment